‘ഭീരുവായ മോദി ഓടി രക്ഷപ്പെടുകയാണ്, ഭരണഘടനാ സ്ഥാപനങ്ങള്‍ ഒരു പാര്‍ട്ടിക്കും സ്വന്തമല്ല‘; ആഞ്ഞടിച്ച് രാഹുല്‍
വ്യാഴം, 7 ഫെബ്രുവരി 2019 (20:02 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. ഒരു വേദിയിൽ തന്നോട് പത്ത് മിനിറ്റ് നേർക്കുനേർ സംസാരിക്കാൻ മോദിക്ക് കഴിയുമോ ?. ഭീരുവായ അദ്ദേഹത്തിന് അതൊന്നും കഴിയില്ലെന്നും രാഹുൽ പറഞ്ഞു.
ദേശീയ സുരക്ഷയെക്കുറിച്ചും റഫാലിനെക്കുറിച്ചും ചർച്ചയ്ക്കു വിളിക്കുമ്പോൾ മോദി ഓടി രക്ഷപ്പെടുകയാണ്. ആരെങ്കിലും എതിരേ നിന്നാല്‍ അദ്ദേഹം രക്ഷപെട്ടോടും. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഒരു പാര്‍ട്ടിക്കും സ്വന്തമല്ല. അത് രാജ്യത്തിന്റെ സ്വത്തുക്കളാണ്.
അവയെ സംരക്ഷിക്കല്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമാണ്. ബിജെപി കരുതുന്നത് അവര്‍ രാജ്യത്തിനെക്കാളും മുകളിലാണെന്നാണ്. എന്നാല്‍ രാജ്യം അവര്‍ക്ക് മുകളിലാണെന്ന് മൂന്ന് മാസത്തിനുള്ളില്‍ അവര്‍ക്ക് ബോധ്യമാകുമെന്നും രാഹുല്‍ തുറന്നടിച്ചു.
മോദിയുടെ മുഖത്ത് ഭയം ദൃശ്യമാണ്. രാജ്യത്തെ ജനങ്ങള്‍ തന്നെ വലിച്ച് താഴെയിടുമെന്ന് അദ്ദേഹത്തിന് ബോധ്യമായിക്കഴിഞ്ഞു. ആര്‍എസ്എസ് റിമോട്ടിലൂടെ നിയന്ത്രിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും കോൺഗ്രസ് ന്യൂനപക്ഷ സെല്ല് ഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ രാഹുല്‍ വ്യക്തമാക്കി.