ഓടുന്ന കാറില്‍ ലൈംഗിക ബന്ധം; അപകടത്തെ തുടര്‍ന്ന് യുവാവ് മരിച്ചു

Webdunia
ബുധന്‍, 24 ഫെബ്രുവരി 2016 (17:49 IST)
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഫിലിഭിത്ത്-പുരന്‍പൂര്‍ ഹൈവേയിലാണ് സംഭവം. കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ വന്ന ലോറിയില്‍ ഇടിക്കുകയുമായിരുന്നു.

യുവാവ് തല്‍ക്ഷണം തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍  ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ഇരുവരും പരസ്പരം കെട്ടിപ്പുണര്‍ന്ന നിലയിലായിരുന്നെന്നും നഗ്നരായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഗജ്‌റോല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുവാവും യുവതിയും നഗ്നരായതിനാല്‍ ഇരുവരും യാത്രയ്ക്കിടെ സെക്‌സിലേര്‍പ്പെട്ടതായി സംശയമുണ്ടെന്ന് ഗജ്‌റോള സ്‌റ്റേഷന്‍ ഓഫീസര്‍ രാജേഷ് യാദവ് വ്യക്തമാക്കി. ഇതേതുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിച്ചതാകാം അപകടകാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറി അവരുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതും അപകടകാരണമായി പൊലീസ് സംശയിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article