കുളിക്കുന്നതിനിടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം!
ബുധന്‍, 24 ഫെബ്രുവരി 2016 (17:27 IST)
കുളിക്കുന്നതിനിടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടി ഷോക്കേറ്റ് മരിച്ചു. മോസ്‌കോയിലാണ് സംഭവം നടന്നത്. ബാത്‌റൂമില്‍ കുളിക്കാന്‍ കയറിയ പെണ്‍കുട്ടി ദീര്‍ഘ സമയം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് അമ്മ നോക്കിയപ്പോഴാണ് പതിനാലുകാരിയായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുട്ടി കുളിക്കാന്‍ കയറിയിട്ട് പുറത്തിറങ്ങാതെ വന്നപ്പോള്‍ അമ്മ ബഹളം വയ്‌ക്കുകയായിരുന്നു.പുറത്തിറങ്ങാന്‍ പറഞ്ഞിട്ടും ഒരു മറുപടിയും കുട്ടിയില്‍ നിന്നും ലഭിക്കാതെ വന്നപ്പോഴാണ് അമ്മ ബാത്‌റൂമില്‍ എത്തി നോക്കിയത്.
കുട്ടി കുളിക്കുന്നതിനിടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചെന്നും ഇതിനിടെ ഷോക്ക് ഏല്‍ക്കുകയുമായിരുന്നെന്നാണ് ലോക്കല്‍ മീഡിയകളില്‍ വന്ന റിപ്പോര്‍ട്ട്. കുട്ടിയുടെ സമീപം ഫോണും ചാര്‍ജറും കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാത് റൂമില്‍ പ്ലഗ് ഇല്ലാത്തതിനാല്‍ എക്‌സറ്റന്‍ഷന്‍ ബോര്‍ഡ് ഉപയോഗിച്ചാണ് കുട്ടി ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചത്.