ബ്ലോഗെഴുതിയ ക്ഷീണത്തില്‍ കൂടുമ്പോള്‍ മോഹന്‍ലാലിന് കൊറിക്കാന്‍ ചില പേരുകളുമായി ബെന്യാമിന്‍

ബുധന്‍, 24 ഫെബ്രുവരി 2016 (13:58 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായി പ്രതികരിച്ച നടന്‍ മോഹന്‍ ലാലിന് എതിരെ അഭിപ്രായവുമായി പ്രമുഖ എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്ത്. ഫേസ്‌ബുക്കിലാണ് ബെന്യാമിന്‍ നിലപാട് വ്യക്തമാക്കിയത്.
 
ബെന്യാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
 
“രാജ്യത്തിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാരോട് സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ രാജ്യസ്നേഹമെന്നാൽ പട്ടാളത്തെ സ്നേഹിക്കൽ ആണെന്നു പറയുന്നതിൽ ഒരു വലിയ അപകടമുണ്ട്. സുശക്തമായ ജനാധിപത്യ സം‍വിധാനത്തിന്റെ അടിയിൽ അനുസരണയോടെ പ്രവർത്തിക്കേണ്ടുന്ന ഒരു വിഭാഗം മാത്രമാണത്. അല്ലാതെ പട്ടാളത്തിനെ താലോലിച്ചും പുകഴ്ത്തിയും അമിതമായ അധികാരം നല്കിയും പോന്നിട്ടുള്ള രാജ്യങ്ങൾ ഒക്കെ പിന്നെ വലിയ അപകടത്തിലാണ് ചെന്നു പെട്ടിട്ടുള്ളത്. അതറിയാൻ ഏറെ ദൂരെയൊന്നും പോകേണ്ടതില്ല. തൊട്ടയൽ രാജ്യത്തേക്ക് ഒന്ന് എത്തി നോക്കിയാൽ മതി. എന്നാലും ബ്ലോഗെഴുതിയ ക്ഷീണത്തിൽ വൈകിട്ട് ഒന്ന് കൂടുമ്പോൾ കൊറിച്ചിരിക്കാൻ ചില പേരുകൾ നല്കാം. ചരിത്രം തനിയെ ഓർമ്മ വന്നോളും. ഹിറ്റ്‍ലർ, സദ്ദാം ഹുസൈൻ, മുസോളിനി, ഈദി അമീൻ, മാർഷൽ ടിറ്റോ, കേണൽ ഗദ്ദാഫി, റോണാൾഡ് റീഗൻ, ജോർജ്ജ് ബുഷ് 1, ജോർജ്ജ് ബുഷ് 2, സിയാവുൾ ഹഖ്, പർവേശ് മുഷാറഫ്... എല്ലാവരും ഒന്നാന്തരം 'രാജ്യസ്നേഹികൾ' ആയിരുന്നു. "

വെബ്ദുനിയ വായിക്കുക