ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.59 രൂപയും ഡീസലിന് 104.35 രൂപയുമായി. അതേസമയം ഡീസലിന് ഈമാസം മാത്രം കൂടിയത് 9രൂപയാണ്. കൂടാതെ പെട്രോളിന് ഏഴുരൂപയും കൂടി. കഴിഞ്ഞ ദിവസം രാജ്യത്തെ പലയിടത്തും പെട്രോള്‍ വില 120 കടന്നിട്ടുണ്ടായിരുന്നു. രാജസ്ഥാനിലെ ഗംഗാ നഗറില്‍ പെട്രോളിന് 120.50 രൂപയാണ് വില.