കൊവാക്‌സിന് ഒമാന്‍ അംഗീകാരം നല്‍കി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 27 ഒക്‌ടോബര്‍ 2021 (20:01 IST)
കൊവാക്‌സിന് ഒമാന്‍ അംഗീകാരം നല്‍കി. ഇതോടെ കൊവാക്‌സിന്റെ രണ്ടുവാക്‌സിനുകളും സ്വീകരിച്ച ആളുകള്‍ക്ക് ഒമാനില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചു. ഒമാന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടുഡോസും 14 ദിവസം മുന്‍പ് സ്വീകരിച്ചിരിക്കണം. കൂടാതെ യാത്രയ്ക്ക് മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും അറിയിപ്പുണ്ട്. അതേസമയം കൊവിഷീല്‍ഡിന് ഒമാന്‍ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍