രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്. ഒന്‍പത് ദിവസത്തിനിടെ എട്ടാമത്തെ വര്‍ധനവാണിത്. എട്ടുദിവസംകൊണ്ട് ആറുരൂപയിലധികമാണ് കൂടിയത്. ഇതോടെ രാജ്യത്തെ അവശ്യസാധനങ്ങളുടെ വില കൂടുകയാണ്. പൊതുഗതാഗതനിരക്കും കൂടും.
രാജ്യത്തെ അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ധനവിലവര്‍ധനവും ഉണ്ടായത്. ഒരാഴ്ചക്ക് ശേഷമാണ് വില വര്‍ധനവ് ആരംഭിച്ചത്. പതിയെയാണ് വില വര്‍ധിപ്പിക്കുന്നത്. വരുംദിവസങ്ങളിലും ഇന്ധനവില വര്‍ധിക്കാനാണ് സാധ്യത.