റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജെ ലാറോ ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 29 മാര്‍ച്ച് 2022 (11:42 IST)
റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജെ ലാറോ ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇന്ത്യ ഇന്ധനം വാങ്ങുന്നതും മറ്റുവികസനകാര്യങ്ങളും ചര്‍ച്ചയാകും. രണ്ടുദിവസത്തെ ചൈന സന്ദര്‍ശനത്തിനുശേഷം വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആകും റഷ്യന്‍ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുന്നത്. റഷ്യ ഉക്രൈനില്‍ സൈനിക നടപടി ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ കൂടിക്കാഴ്ചയാണിത്. 
 
സമീപ ദിവസങ്ങളില്‍ നിരവധി അന്താരാഷ്ട്ര നേതാക്കളാണ് ഇന്ത്യ സന്ദര്‍ശിച്ചത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഷി, അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി, ആസ്ട്രിയയുടേയും ഗ്രീസിന്റേയും വിദേശകാര്യമന്ത്രിമാര്‍ എന്നിവരാണ് ഇന്ത്യ സന്ദര്‍ശിച്ചത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വ്യാഴാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍