മഹുവ മോയ്ത്രയെ പുറത്താക്കണം, കടുത്ത നടപടിക്ക് ശുപാർശ ചെയ്ത് എത്തിക്സ് കമ്മിറ്റി

Webdunia
വ്യാഴം, 9 നവം‌ബര്‍ 2023 (13:23 IST)
തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാംഗമായ മഹുവ മോയ്ത്രയുടെ അംഗത്വം റദ്ദാക്കണമെന്നും എംപിയായി തുടരാന്‍ അനുവദിക്കരുതെന്നും ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി എത്തിക്‌സ് കമ്മിരി. ചോദ്യത്തിന് കോഴ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സമിതിയുടെ നിര്‍ദേശം. പ്രതിപക്ഷാംഗങ്ങളുടെ വിയോജിപ്പോടെ റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് കൈമാറിയേക്കും. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്റെ മുകളില്‍ നടപടിയുണ്ടാകും.
 
500 പേജുള്ള റിപ്പോര്‍ട്ടില്‍ മഹുവയുടെ പ്രവര്‍ത്തികള്‍ അങ്ങേയറ്റം നീചമണെന്നും കടുത്ത ശിക്ഷ അര്‍ഹിക്കുന്നതാണെന്നും പറയുന്നു. വിഷയത്തില്‍ എത്രയും വേഗം വിശദമായ അന്വേഷണം നടത്തണമെന്നും എത്തിക്‌സ് കമ്മിറ്റി നിര്‍ദേശിക്കുന്നു.നവംബര്‍ ഒന്നിനായിരുന്നു മഹുവ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായത്. വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് ആരോപിച്ച് സിറ്റിങ്ങില്‍ നിന്ന് മഹുവ ഇറങ്ങി പോയിരുന്നു. അനധികൃതമായി ഉപയോഗിക്കാന്‍ പാര്‍ലമെന്ററി യൂസര്‍ ഐഡി മഹുവ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുമായി പങ്കുവെച്ചെന്നും ഇതിനായി പണവും മറ്റ് വസ്തുക്കളും സ്വീകരിച്ചെന്നുമാണ് കമ്മിറ്റി പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article