സ്വരം കടുപ്പിച്ച് ഇന്ത്യ, കാനഡ പൗരന്മാർക്ക് വിസ നൽകുന്നത് താത്കാലികമായി നിർത്തിവെച്ചു

വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (14:02 IST)
ഖലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണത്തെ തുടര്‍ന്ന് ഉലച്ചില്‍ നേരിട്ട ഇന്ത്യ - കാനഡ ബന്ധം കൂടുതല്‍ വഷളാകുന്നു. കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് ഇന്ത്യ അറിയിച്ചു. കാനഡയില്‍ ഇന്ത്യയിലേക്കുള്ള വിസ സേവനം കൈകാര്യം ചെയ്യൂന്ന ബിഎല്‍എസ് ആണ് സര്‍വ്വീസ് സസ്‌പെന്‍ഡ് ചെയ്തു എന്ന് വെബ്‌സൈറ്റിലൂടെ അറിയിക്കുകയായിരുന്നു. ഇത് പിന്നീട് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ചില കാരങ്ങളാല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നു എന്നാണ് അറിയിപ്പ്.
 
മലയാളികളടക്കം 20 ലക്ഷത്തോളം ഇന്ത്യന്‍ വംശജരെ ഈ തീരുമാനം പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കും. ഇന്ത്യയിലെ വിസ സര്‍വീസുകള്‍ ഈ സാഹചര്യത്തില്‍ കാനഡ സസ്‌പെന്‍ഡ് ചെയ്യുമോ എന്ന ആശങ്കയിലാണ് കാനഡയിലുള്ള ഇന്ത്യന്‍ വംശജര്‍. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നിജ്ജാറുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന വാദം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാന്‍ കാനഡ ശ്രമിക്കുന്നതിനിടെയാണ് നടപടി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍