ഇന്ത്യ- കാനഡ ബന്ധം ഉലയുന്നതിനിടെ ഖലിസ്ഥാൻ ഭീകരവാദി കാനഡയിൽ കൊല്ലപ്പെട്ടു

വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (13:16 IST)
ഖലിസ്ഥാന്‍ ഭീകരവാദി സുഖ ദുനേക( സുഖ്ദൂല്‍ സിങ്) കാനഡയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാനഡയിലെ ഖലിസ്ഥാന്‍ വാദികളില്‍ പ്രധാനിയാണ് ദുനേക. കാനഡയിലെ വിന്നിപെഗില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
 
2017ലാണ് പഞ്ചാബുകാരനായ സുഖ ദുനേക വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കാനഡയിലെത്തുന്നത്. ഇയാള്‍ക്കെതിരെ 7 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവന്‍ അര്‍ഷ് ദാലാ എന്ന് അറിയപ്പെടുന്ന അര്‍ഷ് ദ്വീപ് സിങുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് വിവരം. ഖലിസ്ഥാന്‍ ഭീകരവാദിയായിരുന്ന ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവിഷയത്തില്‍ ഇന്ത്യ കാനഡ നയതന്ത്രബന്ധം ഉലയുന്നതിനിടെയാണ് ഖലിസ്ഥാന്‍ ഭീകരവാദിയായ ദുനേകയുടെയും മരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍