വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാ‌ജ് അന്തരിച്ചു

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (19:49 IST)
വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാ‌ജ് അമേരിക്കയിലെ ന്യൂജ‌ഴ്‌സിയിൽ അന്തരിച്ചു. ഹൃദയാഘാതം കാരണമാണ് മ്രണം. മൂന്ന് പത്മാപുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ച പ്രതിഭയാണ് പണ്ഡിറ്റ് ജസ്‌രാജ്. തബല വാദകനായി തുടക്കമിട്ട ജസ്‌രാജ് പിന്നീടാണ് വായ്‌പ്പാട്ടിലേക്ക് തിരിഞ്ഞത്.
 
ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ പാടിയിട്ടുള്ള ജസ്‌രാജ് തുംരി ശൈലിയും ഖയാലുകളും സമന്വയിപ്പിച്ച സംഗീതകാരനാണ്. ജുഗല്‍ബന്ദിയില്‍ സ്വന്തമായ ശൈലി ആവിഷ്‍കരിച്ചു. സപ‍്തര്‍ഷി ചക്രബര്‍ത്തി, രമേഷ് നാരായണ്‍ അടക്കമുള്ളവർ ജസ്‌രാജിന്റെ ശിഷ്യന്മാരാണ്. കൂടാതെ ഇന്ത്യയിലും വിദേശത്തായുംനിരവധി സംഗീത വിദ്യാലയങ്ങൾ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article