പോലീസ് കസ്റ്റഡിയിലായിരുന്ന മോഷണ കേസ് പ്രതി കഴിഞ്ഞ ദിവസം സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു. തിരുവനന്തപുരം മുട്ടത്തറ കരി മഠം കോളനി നിവാസി അന്‍സാരി എന്ന മുപ്പത്തേഴുകാരനെയാണ് ഞായറാഴ്ച രാത്രി പത്തേകാലോടെ ഉടുമുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.