സ്വർണക്കടത്ത് പിടിയ്ക്കപ്പെടുന്നതിന് മുൻപ് വന്ദേഭാരത് മിഷൻ വിനാമനങ്ങളിൽ സ്വപ്ന സുരേഷ് വിദേശ കറൻസി കടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനായി എം ശിവശങ്കറിന്റെ സഹായം ഉപയോഗപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ. ജൂണിൽ പുറപ്പെട്ട വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ അഞ്ച് വിദേശികൾക്ക് ടിക്കറ്റ് ഉറപ്പുവരുത്താനാണ് സ്വപ്ന ശിവശങ്കറിന്റെ സഹായം തേടിയത് എന്നാണ് വിവരം.
ഇതനുസരിച്ച് ശിവശങ്കർ വിമാനകമ്പനിയുമയി ബന്ധപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്നും ശേഖരിച്ച വിദേശ കറൻസി കടത്താൻ സ്വപ്ന വന്ദേഭാരത് മിഷൻ വിമാനങ്ങൾ ഉപയോഗപ്പെടുത്തി എന്ന മൊഴിയെ തുടർന്നുള്ള അന്വേഷണത്തിലാണ് എട്ട് ബാഗേജുകളുമായി അഞ്ച് പേരെ സ്വപ്ന കയറ്റി അയച്ചു എന്ന് വ്യക്തമായത്. കേരളത്തിൽ കുടുങ്ങിയ യുഎഇ പൗരന്മാരെ തിരികെ അയയ്ക്കാൻ സ്വപ്ന സഹായം തേടിയിരുന്നു എന്ന് ശിവശങ്കർ സ്ഥിരീകരിച്ചതയാണ് വിവരം.
എന്നാൽ സ്വപ്ന കയറ്റിയയച്ച അഞ്ചുപേരും യുഎഇ പൗരൻമാരല്ല എന്നാണ് വിവരം. വിദേശ കറൻസി കടത്തിയതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഇഡി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കം. ശിവശങ്കറിനെ തെറ്റിദ്ധരിപ്പിച്ച് സ്വപ്ന ബന്ധം ഉപയോഗപ്പെടുത്തി എന്നാണ് നിലവിലെ അനുമാനം.