പല്ലി വീണ ഭക്ഷണം കഴിച്ചു; വിവാഹ സല്‍ക്കാരത്തിനെത്തിയ 70 പേര്‍ ആശുപത്രിയില്‍

Webdunia
ശനി, 29 ജൂണ്‍ 2019 (13:20 IST)
വിവാഹ സല്‍ക്കാരത്തിനിടെ പല്ലി വീണ ഭക്ഷണം കഴിച്ച് 70 പേര്‍ ചികിത്സ തേടി. ഛത്തീസ്ഗഡിലെ ദുംകയിലാണ് സംഭവം. ആരുടെയും നില ഗുരുതരമല്ലെന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ പറഞ്ഞു.

വിവാഹ സല്‍ക്കാരത്തില്‍ ഭക്ഷണം കഴിച്ചുക്കൊണ്ടിരുന്ന ഒരാള്‍ക്ക് ആഹാരത്തില്‍ നിന്നും പല്ലിയുടെ അവശിഷ്ടം ലഭിച്ചു. ഇയള്‍ ഇക്കാര്യം മറ്റുള്ളവരോട് പറഞ്ഞതോടെ സ്‌ത്രീകളടക്കമുള്ള ആളുകള്‍ ഛര്‍ദ്ദിച്ച് അവശരായി.

ഇതോടെ ഇവരെ ജഗ്മുണ്ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആളുകളെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. ഛര്‍ദിച്ചത് മാനസിക പ്രയാസം കൊണ്ടാണെന്നും എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും സബ് ഡിവിഷണല്‍ ഓഫീസര്‍ രാകേഷ് കുമാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article