മഞ്ഞുവീഴ്ച: ജമ്മുകശ്മീരില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 7 ജനുവരി 2022 (20:30 IST)
മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്നും നാളെയുമാണ് ഓറഞ്ച് അലര്‍ട്ട്. ദിവസങ്ങളായി മഞ്ഞുവീഴ്ച കൂടിയനിലയിലാണ് ജമ്മുകശ്മീരില്‍. ജനുവരി ഒന്‍പതോടെ സാഹചര്യങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം തെളിഞ്ഞ ആകാശം അല്ലാത്തതിനാല്‍ ആറുവിമാനങ്ങള്‍ റദ്ദു ചെയ്തതായി ശ്രീനഗര്‍ എയര്‍പോര്‍ട്ട് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article