ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 17 ഡിസം‌ബര്‍ 2024 (14:37 IST)
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ബില്ല് അവതരിപ്പിച്ചത്. അതേസമയം ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. ബില്‍ ഭരണഘടനാ വിരുദ്ധമെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. കോണ്‍ഗ്രസിനെ കൂടാതെ സമാജ് വാദി പാര്‍ട്ടിയും ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തി.
 
ഇത് ഇന്ത്യയുടെ നാനാത്വം തകര്‍ക്കുന്ന ഏകാധിപത്യത്തിനുള്ള നീമാണെന്നും സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശം ഉണ്ടെന്നും എന്നാല്‍ സഭയില്‍ മര്യാദ പാലിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളില്‍ ആരെങ്കിലും ബില്ലിനെ അനുകൂലിക്കുന്നുണ്ടോ എന്ന് കേന്ദ്രമന്ത്രി അമിത്ഷാ ചോദിച്ചു.
 
കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം ബില്ല് ജെപിസിക്ക് വിടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനും പിന്നാലെ നൂറു ദിവസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ നടത്താനും ഉദ്ദേശിച്ചിട്ടുള്ള ബില്ലാണ് കൊണ്ടുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article