തിരെഞ്ഞെടുപ്പ് തോൽവിയിൽ രാജിവെയ്ക്കില്ല, ആദ്യം കോൺഗ്രസ് അവരുടെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഉപദേശിക്കട്ടെ: മുഖ്യമന്ത്രി

അഭിറാം മനോഹർ

ചൊവ്വ, 11 ജൂണ്‍ 2024 (18:16 IST)
ലോകസഭാ തിരെഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ഉപദേശിക്കുന്ന കോണ്‍ഗ്രസ് അവര്‍ ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാജിവെച്ചുവെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
 
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഹിമാചലിലെയും കര്‍ണാടകയിലെയും മുഖ്യമന്ത്രിമാര്‍ രാജിവെയ്ക്കാത്തത്. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസിന് ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും ആവശ്യപ്പെടാമായിരുന്നില്ലെ. എത്ര കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ് രാജിവെച്ചത്.പിണറായി വിജയന്‍ ചോദിച്ചു. ലോകസഭാ- നിയമസഭാ തിരെഞ്ഞെടുപ്പുകള്‍ വ്യത്യസ്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ സിപിഎമ്മിനെതിരെ ജനവിധി ഉണ്ടായിരിക്കുന്നു. എന്നാല്‍ അത് സംസ്ഥാന സര്‍ക്കാരിനെതിരായ വിധി അല്ലെന്നും പിണറായി വിജയന്‍ കൂട്ടിചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍