ഒമര്‍ അബ്‌ദുല്ലയെ യു എസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു; രണ്ടുതവണ ഇമിഗ്രേഷന്‍ പരിശോധന

Webdunia
തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (08:22 IST)
ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുല്ലയെ യു എസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. വിശദമായ സുരക്ഷാപരിശോധനയ്ക്ക് ഒമര്‍ അബ്‌ദുല്ലയെ വിധേയനാക്കി. സംഭവം ഒമര്‍ അബ്‌ദുല്ല തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തന്റെ അമേരിക്കന്‍ സന്ദര്‍ശനങ്ങളില്‍ എല്ലാം ഇത് പതിവാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
 
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന അസഹ്യമായിരുന്നു. പരിശോധനയുടെ ഭാഗമായി രണ്ടു മണിക്കൂറോളം വിമാനത്താവളത്തില്‍ തന്നെ പിടിച്ചുവെച്ചതായും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ പ്രഭാഷണത്തിനായി എത്തിയപ്പോള്‍ ആയിരുന്നു ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിക്ക് ഈ ദുരനുഭവം ഉണ്ടായത്.
 
ഏതാനും നാള്‍ മുമ്പ് ബോളിവുഡ് താരം ഷാരുഖ് ഖാനും സമാനമായ അനുഭവം ഉണ്ടായിരുന്നു. സംഭവം വിമർശങ്ങൾക്കും വാർത്തകൾക്കും വഴിവെച്ചിനെ തുടർന്ന്  വിമാനത്താവള അധികൃതർ ഖേദം പ്രകടിപ്പിച്ചിരുന്നു.
Next Article