പ്രവാചക വിരുദ്ധ പരാമർശം : നൂപുർ ശർമയ്ക്ക് തോക്ക് കൈവശം വെയ്ക്കാൻ അനുമതി

വ്യാഴം, 12 ജനുവരി 2023 (14:55 IST)
ടിവി ചർച്ചക്കിടെ പ്രവാചകവിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്ക് തോക്ക് കൈവശം വെയ്ക്കാൻ ഡൽഹി പോലീസിൻ്റെ അനുമതി. നൂപുർ ശർമ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്വയം സുരക്ഷയ്ക്ക് തോക്ക് ലൈസൻസ് നൽകിയതെന്ന് ഡൽഹി പോലീസ് അധികൃതർ അറിയിച്ചു. 
 
മെയ് 26ന് നടത്തിയ പരാമർശത്തെ തുടർന്ന് തൻ്റെ ജീവന് ഭീഷണിയുള്ളതായി നൂപുർ ശർമ പരാതിപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍