ലൈംഗികാതിക്രമ കേസ് : ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലകെ ഓസ്ട്രേലിയയിൽ അറസ്റ്റിൽ

ഞായര്‍, 6 നവം‌ബര്‍ 2022 (11:17 IST)
ടി20 ലോകകപ്പിനായി ഓസീസിലെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീം അംഗമായ ധനുഷ്ക ഗുണതിലകെ അറസ്റ്റിൽ. ലൈംഗികാതിക്രമ കേസിൽ സിഡ്നി പോലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഒരു യുവതി നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം ശ്രീലങ്ക- ഇംഗ്ലണ്ട് മത്സരത്തിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്.
 
ധനുഷ്ക ഗുണതിലക ഇല്ലാതെ ശ്രീലങ്കൻ ടീം ഓസീസിൽ നിന്നും മടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഡേറ്റിംഗ് വഴി പരിചയപ്പെട്ട 29 കാരിയാണ് പരാതിക്കാരി. സിദ്നിയിലെ റോസ്ബേയിലെ ഒരു വീട്ടിൽ വെച്ച് തന്നെ പീഡിപ്പിച്ചതായാണ് പരാതി. നവംബർ 2നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സിഡ്നിയിൽ ശ്രീലങ്കൻ താരം താമസിച്ച ഹോട്ടലിൽ വെച്ചാണ് താരത്തെ കസ്റ്റഡിയിലെടുത്തത്.
 
സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതടക്കം നാലോളം കുറ്റങ്ങളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍