സംസ്ഥാനത്ത് 80 % ഹോട്ടലുകളും പ്രവർത്തിക്കുന്നത് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതിയില്ലാതെ

ഞായര്‍, 8 ജനുവരി 2023 (09:02 IST)
സംസ്ഥാനത്തെ 80 ശതമാനത്തോളം ഹോട്ടലുകൾക്കും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ലൈസൻസ് നൽകിയിരിക്കുന്നത് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതിയില്ലാതെ. 1974ൽ വന്ന ജലനിയമം, 1981ലെ വായുനിയമം എന്നിവയനുസരിച്ച് മാത്രമെ ഹോട്ടലുകളും ഓഡിറ്റോറിയങ്ങളും മലിനീകരണ നിയന്ത്രണബോർഡീൻ്റെ അനുമതിയോടെ മാത്രമെ പ്രവർത്തിക്കാവു.
 
മലിനജലം സംസ്കരിക്കാൻ പ്ലാൻ്റ് അടക്കമുള്ള സംവിധാനങ്ങളുണ്ടെങ്കിലെ ഹോട്ടലുകൾക്കും മറ്റും പ്രവർത്തനാനുമതി നൽകാനാകു. സംസ്ഥാനത്ത് 5 ലക്ഷത്തോളം ഹോട്ടലുകൾ ഉണ്ടെന്നാണ് കണക്ക്. ചെറിയ ഹോട്ടലുകൾക്ക് 4000-5000 രൂപയാണ് 5 വർഷത്തെ പ്രവർത്തനാനുമതിക്ക് നൽകേണ്ടത്. എന്നാൽ ഈ നിയം നടപ്പാക്കാത്തതിനാൽ സർക്കാരിന് ഈ വകയിൽ ലഭിക്കേണ്ട 150 കോടിയോളം നഷ്ടമാകുന്ന സാഹചര്യമാണുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍