കുറഞ്ഞതിന് പിന്നാലെ വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില

സിആര്‍ രവിചന്ദ്രന്‍

ശനി, 7 ജനുവരി 2023 (20:59 IST)
കുറഞ്ഞതിന് പിന്നാലെ വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. ഇന്ന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് വില 5,130 രൂപയിലെത്തി. 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് വില 41,040 രൂപയാണ്. 
 
ഇന്നലെ സ്വര്‍ണ വില ഗ്രാമിന് 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5,090 രൂപയായിരുന്നു. പവന് 320 രൂപ കുറഞ്ഞ് വില 40,720 രൂപയിലുമെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍