രാജ്യത്തെ സാമ്പത്തിക തകർച്ച മറികടക്കണം എങ്കിൽ നരസിംഹറാവു-മൻമോഹൻ സിങ് സാമ്പത്തിക മാതൃക നടപ്പിലാക്കണമെന്ന് നിർമല സീതാരാമന്റെ ഭർത്താവും സാമ്പത്തിക വിദഗ്ധനുമായ പറകാല പ്രഭാകർ. ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് പ്രഭാകർ. കേന്ദ്ര സർക്കാരിനും ധനമന്ത്രിക്കും ഉപദേശം നൽകിയത്. നരസിംഹ റാവു-മൻമോഹൻ സിങ് സാമ്പത്തിക നയങ്ങളെ പൂർണമായും അംഗീകരിക്കുകയും നടപ്പിലാക്കുകയും വേണം എന്ന് പ്രഭാകർ ലേഖനത്തിൽ പറയുന്നു.
'നിലവിലെ സാമ്പത്തിക ചിന്താഗതി മാറ്റിയാൽ മത്രമേ പ്രതിസന്ധിയിൽനിന്നും കരകയറാനാകൂ. സാമ്പത്തിക മേഖലയിൽ സർക്കാർ ഇപ്പോഴും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് ഡേറ്റകളിൽനിന്നും വ്യക്തമാകുന്നത്. പൊതു മേഖല ഉൾപ്പടെ ഗുരുതരമായ വെല്ലുവിളി നേരിടുകയാണ്. ബിജെപിയുടെ രാഷ്ട്രീയ പദ്ധതിക്ക് സർദാർ വല്ലഭായ് പട്ടേലിനെ ഉപയോഗപ്പെടുത്തിയപോലെ നരസിംഹറാവുവിന്റെ മ്പത്തിക നയങ്ങൾ ശക്തമായ അടത്തറ ഉണ്ടാക്കാൻ സഹായിക്കും.
നെഹ്റൂവിയൻ സാമ്പത്തിക നയങ്ങളോടുള്ള ബിജെപിയുടെ നിഷേധാത്മക നിലപാടിനെയും പ്രഭാകർ ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. നരസിംഹ റാവുവും സാമ്പത്തിക വിദഗ്ധൻ മൻമോഹൻ സിങ്ങും നടപ്പിലാക്കിയ നയസമീപനം കാൽ നൂറ്റാണ്ടായി ചോദ്യം ചെയ്യപ്പെടാതെ തുടരുകയാണ് എന്നും പറകാല പ്രഭാകർ ലേഖനത്തിൽ വ്യക്തമാക്കുന്നു.