ജിയോയെ കടത്തിവെട്ടും, ഇന്റർനെറ്റും കേബിൾ ടിവിയും വീടുകളിലെത്തിക്കാൻ കേരള സർക്കാർ !

Webdunia
തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (17:16 IST)
ജിയോയുടെ ജിഗാഫൈബർ സേവനത്തെ കടത്തിവെട്ടുന്ന അതിവേഗ ഇന്റർനെറ്റ് പദ്ധതിയുമായി കേരള സർക്കാർ. ഒപ്ടിക്കൽ ഫൈബർ വഴി ഇന്റർനെറ്റും കേബിൾ ടിവിയും ഉൾപ്പടെയുള്ള സേവനങ്ങൾ വീടികളിലും ഓഫീസുകളിലും എത്തിക്കുന്ന കെ ഫൊൺ പദ്ധതിയുടെ ആദ്യ ഘട്ട സർവേ സാംസ്ഥാനത്ത് പൂർത്തിയായി. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്വർ ലിമിറ്റഡും കെഎസ്ഇബിയും ചേർന്നാണ് പദ്ധതി ഒരുക്കുന്നത്.
 
രണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റെർനെറ്റും കേബിഒൾ ടിവിയും ഉൾപ്പടെ വീടുകളും സർക്കാർ, ഇതര ഓഫീസുകളിലും എത്തിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്തെ 12 ലക്ഷത്തോളം വരുന്ന ബിപിഎൽ കുടുംബങ്ങൾക്ക് സേവനം സൗജന്യമായാണ് നൽകുക.
 
1028.2 കോടി രൂപയാണ് പദ്ധതിയുടേ അടങ്കൽ തുക. ഇതിൽ 823 കോടി രൂപ നേരത്തെ തന്നെ കിഫ്ബി അനുവദിച്ചിരുന്നു. ബാക്കി തുക കെഎസ്ഐടിഎല്ലിൽനിന്നുമാണ് എടുക്കുക. കെഎസ്ഇ‌ബിയുടെ ഹൈടെൻഷൻ പ്രസരണ ലൈനുകൾ വഴിയാണ് ഒപ്ടിക്കൽ കേബിൾ നെറ്റ്‌വർക്ക് രൂപീകരിക്കുക. കെഎസ്ഇബിയുടെ 40 ലക്ഷത്തോളം വരുന്ന ഇലക്ട്രിക്ട് പോസ്റ്റുകൾ വഴി കേബിൾ വീടികളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിക്കും.
 
52,746 കിലോമീറ്റർ കേബിൾ നെറ്റ്‌വർക്ക് വഴിയാണ് കെ ഫോൻ സേവനം ലഭ്യമാക്കുക. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 2000 വൈ‌ഫൈ ഹോട്ട്‌സ്പോട്ടുകളും സ്ഥാപിക്കും. ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കേണ്ട ഇടങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയിൽനിന്നുമാണ് പദ്ധതിക്കാവശ്യമായ കേബിളുകളും ഉപകരണങ്ങളും എത്തിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article