ഹെക്ടറിനായി വീണ്ടും ബുക്കിങ് പുനരാരംഭിച്ചു, ദിവസങ്ങൾകൊണ്ട് 8000 കടന്നു

തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (16:08 IST)
മോറീസ് ഗ്യാരേജെസ് ഇന്ത്യൻ വിപണിയിൽ വിപണിയിലെത്തിച്ച ആദ്യ വാഹനത്തിന് തകർപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ബുക്കിംഗ് പുനരാരാംഭിച്ചതോടെ ദിവസങ്ങൾക്കുള്ളിൽ 8000ലധികം [ഉതിയ ബുക്കണ്ണ്ഗ്ഗാണ് വാാഹനത്തെ തേടിയെത്തിയത്ത്. പ്രതീക്ഷിച്ചതിലുമധിം ബുക്കിമ്ഗ് ലഭിച്ചതോടെ ജൂലൈ 18 എംജി ഹെക്ടറിനായുള്ള ബുക്കിംഗ് താൽകാലികമയി നിർത്തിവച്ചിരുന്നു.         
 
28,000 ബുക്കിങ്ങുകളണ് എംജി ആദ്യം നിർമ്മിച്ചുനൽകിയത്. ബുക്ക് ചെയ്ത വാഹനങ്ങൾ കൃത്യ സമയത്ത് കൈമാറുന്നതിനായിരുന്നു ഈ നടപടി. ഗുജറാത്തിലെ ഹാലോയിലുള്ള നിർമ്മാണ ശാലയിൽ രണ്ടാം ഷിഫ്റ്റ് പ്രവർത്തനം ആരംഭിച്ചതോടെയാണ് വാഹനത്തിനായുള്ള ബുക്കിങ് കമ്പനി പുനരാംരംഭിച്ചത്. 
 
വാഹനത്തിന്റെ വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പതിനായിരത്തിലധികം ബുക്കിങ് എംജി ഹെക്ടർ സ്വന്തമാക്കിയിരുന്നു. 12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് വാഹനത്തിന്റെ വിവിധ വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ വില. ഇതുതന്നെയാണ് വിൽപ്പന വർധിക്കാൻ കാരണവും. കുറഞ്ഞ വിലയിൽ ഈ സെഗ്‌മെന്റിലുള്ള മറ്റു വാഹനങ്ങൾ നൽകാത്ത മികച്ച സംവിധാനങ്ങൾ ഒരുക്കിയതാണ് വിപണിയിൽ ഹെക്ടറിനെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. ഇന്ത്യൻ വാഹന വിപണിയിൽ കൂടുതൽ സജീവമാകാനാണ് എംജിയുടെ തീരുമാനം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍