ധനമന്ത്രിക്ക് സാമ്പത്തികശാസ്ത്രത്തെ പറ്റി ഒന്നുമ്മറിയില്ലെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യസ്വാമി

അഭിറാം മനോഹർ
ഞായര്‍, 1 ഡിസം‌ബര്‍ 2019 (10:58 IST)
ധനമന്ത്രി നിർമല സീതാരാമന് സാമ്പത്തികശാസ്ത്രമറിയില്ലെന്ന് ബി ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യ സ്വാമി. സാമ്പത്തിക വളർച്ചയിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് സാമ്പത്തികമാന്ദ്യമില്ലെന്ന ധനമന്ത്രിയുടെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
 
മന്ത്രി പറയുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4.8 ശന്മാനമായി കുറഞ്ഞുവെന്നാണ് എന്നാൽ ഇന്നത്തെ വളർച്ചനിരക്ക് എത്രയെന്ന് നിങ്ങൾക്കറിയാമോ? ഞാൻ പറയുന്നു 1.5 ശതമാനമായി കുറഞ്ഞുവെന്ന്. വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകാതെ ഉദ്യോഗസ്ഥർക്ക് മൈക്ക് കൈമാറുകയാണ് അവർ ചെയ്തത്. ആവശ്യം കുറയുന്നതാണ് നിലവിൽ രാജ്യത്തെ പ്രശ്നം. ലഭ്യതകുറവല്ല.
പക്ഷേ കോർപറേറ്റുകൾക്ക് നികുതിയിളവ് നൽകി ലഭ്യത കുത്തനെ ഉയർത്തുകയാണ് മന്ത്രി ചെയ്യുന്നത് സുബ്രഹ്മണ്യസ്വാമി പറഞ്ഞു.
 
പ്രധാനമന്ത്രിയുടെ ഉപദേശകർക്ക് പോലും അദ്ദേഹത്തോട് സത്യം പറയാൻ മടിയാണെന്നും എതിരഭിപ്രായം പറയുന്നവരെ മോദിക്ക് വേണ്ടെന്നും സുബ്രഹ്മണ്യസ്വാമി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article