ശക്തമായ മഴ: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം

തുമ്പി ഏബ്രഹാം
ഞായര്‍, 1 ഡിസം‌ബര്‍ 2019 (10:43 IST)
തുലാവർഷം വീണ്ടും സജീവമായ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്ത് വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ തുലാമഴയിൽ 54 ശതമാനം വർധനയാണുണ്ടായത്. ഒക്ടോബർ 1 മുതലുള്ള കണക്കുകളനുസരിച്ച് കാസർകോട്ടും, കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതൽ മഴ കിട്ടിയത്. 
 
അറബിക്കടലിൽ രണ്ട് ചുഴലിക്കാറ്റുകൾ ഒരേ സമയം രൂപപ്പെട്ടതും അപൂർവ്വ കാലാവസ്ഥാ പ്രതിഭാസമായി. ക്യാറും മഹയും കേരളത്തിലെ മഴയുടെ സ്വഭാവത്തിൽ മാറ്റം വരുത്തിയെങ്കിലും കേരളതീരത്തെ വലുതായി ബാധിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article