ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി പ്രഖ്യാപിച്ചു; വൈദ്യുതി വാഹനങ്ങള്‍ക്ക് ബാറ്ററി സൈ്വപിങ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 1 ഫെബ്രുവരി 2022 (12:37 IST)
ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാധാരണക്കാര്‍ക്കും വ്യവസായികള്‍ക്കും പദ്ധതി ഒരുപോലെ ഗുണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. കൂടാതെ വൈദ്യുതി വാഹനങ്ങള്‍ക്കായി ബാറ്ററി സൈ്വപിങ് ആരംഭിക്കും. 
 
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കും. സൗരോര്‍ജ പദ്ധതിക്കായി 19500 കോടി വകയിരുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article