നിർഭയ പ്രതികളെ മാർച്ച് 3ന് തൂക്കിലേറ്റും; പുതിയ മരണവാറണ്ട്

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 17 ഫെബ്രുവരി 2020 (16:34 IST)
നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ മാർച്ച് മൂന്നിനു രാവിലെ ആറിന് നടപ്പാക്കണമെന്ന് പുതിയ മരണവാറന്റ്. വധശിക്ഷ അനന്തമായി വൈകിപ്പിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്ന നിർഭയയുടെ മാതാപിതാക്കളുടെ പരാതിപ്പെടുന്നതിനിടെയാണ് പുതിയ തീരുമാനം.
 
ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. ഡല്‍ഹി പട്യാല ഹൗസ്‌ കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്കാണ് നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത്.
 
കേസില്‍ പ്രതികള്‍ക്ക് ഇത് മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ ജനവുരി 17-നും ഫെബ്രുവരി ഒന്നിനും തൂക്കിലേറ്റാൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ദയാ ഹര്‍ജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകള്‍ സ്‌റ്റേ ചെയ്യുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article