ഇത് അത്ഭുത കാഴ്ച; അടുത്ത വലയസൂര്യഗ്രഹണം 2031 ൽ!

ചിപ്പി പീലിപ്പോസ്
വ്യാഴം, 26 ഡിസം‌ബര്‍ 2019 (10:05 IST)
വയനാട്ടുകാർ ആകാംഷയോടെ കാത്തിരുന്ന വലയ സൂര്യഗ്രഹണം ദൃശ്യമായി. സൂര്യൻറെ മധ്യഭാഗം ചന്ദ്രനാൽ മറയ്ക്കപ്പെടുകയും ബാക്കിയുള്ള ഭാഗം ഒരു പ്രകാശവലയമായി കാണപ്പെടുകയും ചെയ്യുന്നതിനെയാണ് വലയ സൂര്യഗ്രഹണം എന്ന് വിശേഷിപ്പിക്കുന്നത്.  
 
സൂര്യൻറെ വടക്ക് ഭാഗമാണ് ചന്ദ്രനാൽ മറയ്ക്കപ്പെട്ടുതുടങ്ങുന്നത്. തുടർന്ന് കുറച്ചുകുറച്ചായി
സൂര്യബിംബം മറഞ്ഞ് ഏതാണ്ട് മൂന്നര മണിക്കൂർ സമയം സൂര്യൻ അർദ്ധവൃത്താകൃതിയിൽ കാണപ്പെടും. റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന ഈ വലയം കേരളത്തില്‍ രാവിലെ 9.25 മുതല്‍ 9.30 വരെയാണ് നീണ്ടുനിൽക്കുക. 
 
ഇനി ഭൂമിയിൽ വലയ സൂര്യഗ്രഹണം കാണാൻ 2031 മേയ് വരെ കാത്തിരിക്കണം. ഇത്രയും അടുത്ത് കേരളത്തിൽ നിന്നും വലയ സൂര്യഗ്രഹണം കാണാൻ ഒന്നരനൂറ്റാണ്ട് കാത്തിരിക്കണമെന്ന് അറിയുംമ്പോഴാണ് ഇതിന്റെ ദൃശ്യഭംഗി നഷ്ടപ്പെടുത്തിക്കൂടാ എന്ന് മനസിലാക്കുന്നത്. 
 
ഒരു മനുഷ്യായുസില്‍ അപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്ന ആകാശവിസ്മയങ്ങളാണ് സൂര്യഗ്രഹണങ്ങള്‍. അതില്‍ത്തന്നെ ഏറ്റവും മനോഹരമായ ദൃശ്യവിരുന്നാണ് പൂര്‍ണഗ്രഹണങ്ങളും വലയഗ്രഹണങ്ങളും. പതിറ്റാണ്ടുകള്‍ക്കിടയിൽ എത്തുന്ന അത്തരം സൌഭാഗ്യമാണ് ഇത്തവണ കേരളത്തിന് ലഭിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article