സുരക്ഷിതമായി എങ്ങനെ ഗ്രഹണം വീക്ഷിക്കാം?

അമ്പിളി എസ് മേനോന്‍

ചൊവ്വ, 24 ഡിസം‌ബര്‍ 2019 (19:16 IST)
നേരിട്ട് സൂര്യനെ അധികനേരം കാണുന്നതിലൂടെ അതിന്റെ അളവിലധികമുള്ള പ്രകാശം നമ്മുടെ കണ്ണുകളിൽ അസ്വസ്ഥതയുണ്ടാക്കും. അതിനാല്‍ സൂര്യരശ്മികളുടെ പ്രഭാവം നിയന്ത്രിക്കുന്ന സൺഗ്ലാസുകൾ ഗ്രഹണം കാണാന്‍ ഉപയോഗിക്കാം. ബ്ലാക്ക് പോളിമര്‍ കൊണ്ടുണ്ടാക്കിയ സൺഗ്ലാസുകളും പ്രയോജനപ്പെടുന്നതാണ്. ഈ കണ്ണടകൾ ഉപയോഗിച്ച് കുറച്ചുനേരം വീക്ഷിച്ച് അല്‍പ്പം ഇടവേളയെടുത്തതിന് ശേഷം വീണ്ടും കുറച്ച് സമയം കാണാവുന്നതാണ്. ഇതുപോലെ വിട്ടുവിട്ട് കാണുന്നത് നല്ലതാണ്. 
 
സൂര്യനിൽ നിന്ന് നേരിട്ടുവരുന്ന രശ്മികൾ കൂടുതൽ പ്രകാശമുള്ളതും തീക്‍ഷ്ണമായതുമാണ്. അതിതീക്‍ഷ്ണമായ സൂര്യകിരണങ്ങൾ കാണുന്നത് നമ്മുടെ കാഴ്ച്ചയ്ക്ക് പ്രശ്നമുണ്ടാക്കിയേക്കാം. അതിനാൽ സുരക്ഷിതമായി സൂര്യഗ്രഹണത്തെ വീക്ഷിക്കാൻ സുരക്ഷാ കണ്ണടകൾ നിർദ്ദേശിക്കപ്പെടുന്നു.
 
ഗ്രഹണ ദിനം കണ്ണുകളെ ബാധിക്കത്തക്ക രീതിയിലുള്ള സൂര്യ രശ്മികൾ ഉണ്ടാവുന്നുണ്ടോ എന്നുചോദിച്ചാല്‍ ഇല്ല എന്നാണുത്തരം. സൂര്യനെ നഗ്നനേത്രങ്ങളാൽ കാണരുതെന്ന് ഗ്രഹണ ദിവസം മാത്രമായി തരുന്ന മുന്നറിയിപ്പല്ല. ഒരു ദിവസവും സൂര്യനെ കൂടുതല്‍ നേരം വീക്ഷിക്കാന്‍ പാടില്ല. 
 
ചന്ദ്രഗ്രഹണങ്ങൾ സംഭവിക്കുമ്പോൾ എന്തുകൊണ്ടാണ് ഇതുപോലെയുള്ള താക്കീതുകൾ നല്‍കാത്തത് ?. ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രനില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യ കിരണങ്ങളെയാണ് നമ്മൾ കാണുന്നത്. അതിന്റെ പ്രകാശം ഇത്രയും തീക്ഷ്‌ണതയുള്ളവയല്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍