പെട്രോള്‍ ഡീസല്‍ വിലയിൽ നേരിയ കുറവ്

Webdunia
ശനി, 16 ഏപ്രില്‍ 2016 (07:39 IST)
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയിൽ നേരിയ കുറവ്. പെട്രോൾ ലീറ്ററിന് 74 പൈസയും ഡീസൽ ലീറ്ററിന് 1.30 പൈസയും കുറച്ചു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ വ്യതിയാനവും ഇന്ത്യൻ രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്കുമാണ് ഇന്ധന വില കുറക്കാൻ കാരണം.

നേരത്തെ ഈ മാസം ആദ്യം പെട്രോൾ ഡീസൽ നിരക്കുകൾ വർധിപ്പിച്ചിരുന്നു. പെട്രോളിന് 2.19 രൂപയും ഡീസലിന് 98 പൈസയുമായിരുന്നു വർധിപ്പിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം