നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല: ഈ വര്‍ഷം പരീക്ഷ വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കോടതി തള്ളി

Webdunia
വെള്ളി, 29 ഏപ്രില്‍ 2016 (14:36 IST)
മെഡിക്കല്‍ പ്രവേശനത്തിനായി ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ ഈ വര്‍ഷം മുതല്‍ നടത്തുന്നതില്‍ ഉറച്ച് സുപ്രീംകോടതി. നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്​റ്റ്​ (നീറ്റ്​) ഈ വര്‍ഷം മുതല്‍ നടപ്പാക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളിയ കോടതി ഈ വര്‍ഷം മുതല്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്നു.
 
ഒറ്റ ഘട്ടമായി പരീക്ഷ നടത്തിയാൽ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും രണ്ടു ഘട്ടമായി തന്നെ പരീക്ഷ നടത്താനാണ് കോടതി തീരുമാനം. മെയ് ഒന്ന്, ജൂലൈ 24 ദിവസങ്ങളിലായി രണ്ടു ഘട്ടമായിട്ടായിരിക്കും ഏകീകൃത പരീക്ഷ നടത്തുക.
 
​സംസ്ഥാനങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെ എം ബി ബി എസ്​, ബി ഡി എസ്​ പ്രവേശത്തിന്​ അനുമതി നൽകണമെന്നും കേ​ന്ദ്രസർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ്​ നീറ്റ്​ ഈ വർഷം വേ​ണ്ടെന്ന്​ കേന്ദ്രസർക്കാർ നിലപാട് എടുത്തത്​. എന്നാല്‍, സര്‍ക്കാര്‍ നിലപാട് പൂര്‍ണമായും തള്ളിക്കൊണ്ടായിരുന്നു കോടതി നിലപാടില്‍ ഉറച്ചുനിന്നത്.
 
മെഡിക്കൽ പ്രവേശത്തിന്​ പരീക്ഷ നടത്തുന്നതിന് സംസ്ഥാനങ്ങൾ തീയതി നിശ്ചയിക്കുകയോ പരീക്ഷ നടത്തുകയോ ചെയ്​തിട്ടുണ്ട്​. അതിനാൽ പ്രവേശന നടപടികളുമായി മുന്നോട്ട്​ പോകാൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.
Next Article