ഹിന്ദി ന്യൂസ് ചാനലായ എന്‍ഡിടിവി ഇന്ത്യയോട് ഒരു ദിവസത്തേക്ക് ബ്രോഡ്‌കാസ്‌റ്റിംഗ് നിര്‍ത്തിവയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
പത്താന്‍കോട്ട് ഭീകരാക്രമണ സമയത്ത് നല്‍കിയ റിപ്പോര്‍ട്ടുകളും സൂഷ്‌മ വിവരങ്ങളും ഭീകരര്‍ സഹായമായി എന്നാണ് കേന്ദ്ര വാര്‍ത്താ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിന്റെ ശിക്ഷയായി നവംബര്‍ ഒമ്പതിന് ഒരു ദിവസത്തേക്ക് ചാനല്‍ ഓഫ് എയര്‍ ആക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പത്താന്‍കോട്ട് ആക്രമണസമയത്ത് കവറേജ് വര്‍ദ്ധിപ്പിക്കാനായി തന്ത്രപ്രധാനവുമായ വിവരങ്ങള്‍ എന്‍ഡിടിവി പുറത്തു വിട്ടുവെന്നും ഇത് ഭീകരര്‍ക്ക് സഹായമായെന്നുമാണ് കേന്ദ്ര വാര്‍ത്താ മന്ത്രാലയം പറയുന്നത്.
പത്താന്‍കോട്ട് വ്യോമതാവളത്തില്‍ വലിയ അപകടമുണ്ടാക്കാന്‍ എന്‍ഡിടിവി പുറത്തുവിട്ട വീഡിയോകള്‍ സഹായമായി. ഭീകരര്‍ക്ക് കൂടുതല്‍ നേരം ചെറുത്തു നില്‍പ്പ് നടത്താന്‍ ഇത് സഹായകമായി. ഇത്തരം വിവരങ്ങള്‍ ദേശസുരക്ഷയ്‌ക്ക് മാത്രമല്ല ഭീഷണിയെന്നും സാധാരണക്കാരുടേയും സൈനിക ഉദ്യോഗസ്ഥരുടേയും ജീവന്‍ അപകടത്തിലാക്കുമെന്നും വാര്‍ത്ത വിനിമയ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.