പൊതുപരിപാടികളില്‍ പതിനാറ് വയസുകാരി പാടുന്നതില്‍ വിലക്കുമായി ഫത്‌വ. റിയലിറ്റി ഷോ താരവും പിന്നണി ഗായികയുമായ നഹിദ് അഫ്രിനെതിരെയാണ് 46 പുരോഹിതര്‍ ഒപ്പിട്ടിരിക്കുന്ന ഫത്‌വ പുറപ്പെടുവിച്ചത്.
മാര്‍ച്ച് 25ന് ഉദാലി സോണിയാ ബിബീ കോളേജില്‍ അഫ്രിന്‍ അവതരിപ്പിച്ച പരിപാടി ശരിയത്തിന് എതിരാണെന്ന് ചൂണ്ടികാണിച്ചു കൊണ്ടാണ് ഫത്‌വ പുറപ്പെടുവിച്ചത്.
ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച് ഹജോയ്, നാഗോണ്‍ ജില്ലകളില്‍ ഫത്‌വ വിതരണം ചെയ്തിരുന്നു. എന്നാല്‍ സോണിയാ ബിബീ കോളേജില്‍ അഫ്രിന്‍ അവതരിപ്പിച്ച പരിപാടി ശരിയത്തിന് എതിരാണെന്ന് ചൂണ്ടികാണിച്ചതില്‍ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് പറഞ്ഞു.