ഭാര്യയെ കൊന്ന് തലയുമായി ഭര്‍ത്താവ് തെരുവിലൂടെ നടന്നു

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2015 (14:04 IST)
മഹാരാഷ്ട്രയില്‍ ഭാര്യ കൊലപ്പെടുത്തിയതിനു ശേഷം അറുത്തുമാറ്റിയ തലയുമായി ഭര്‍ത്താവ് തെരുവിലൂടെ നടന്നു. പുനെയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാമു ചവാൻ എന്നയാളാം ഭാര്യയെ കൊലപ്പെടുത്തിയത്.

ഭാര്യയുടെ തലയും അറക്കാനുപയോഗിച്ച കോടാലിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടന്ന ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതി വിദ്യാപീഠ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കൊലപാതകത്തിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.