നഗര ചത്വരത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിന്റെ പേരിൽ എഴുപതുകാരനെ കഴുത്തറത്ത് കൊന്നതായി റിപ്പോര്‍ട്ട്. ബിഹാറിലെ ദർഭംഗ ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്.
നഗര ചത്വരത്തിന് മോദിയുടെ പേരു നല്‍കിയെന്നാരോപിച്ചാണ് ഒരു കൂട്ടമാളുകള്‍ കൊലപ്പെടുത്തിയത്.
നാൽപ്പതോളം വരുന്ന സംഘമാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് മരിച്ചയാളുടെ മകന്‍ വ്യക്തമാക്കി. വിവരങ്ങള്‍ ചോദിച്ചറിയുന്നതിന് താല്‍പ്പര്യം കാണിക്കാതിരുന്ന അക്രമി സംഘം വാളുകളും ഹോക്കി സ്‌റ്റിക്കുകളും ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും മകന്‍ പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചു. ആക്രമം നടത്തിയവരെ ഉടന്‍ തന്നെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.