ബിജെപിയുമായുള്ള ബന്ധം ശിവസേന അവസാനിപ്പിച്ചു. അടുത്തു നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ ഉദ്ദവ് താക്കറെ വ്യക്തമാക്കി.
തങ്ങൾ ഭിക്ഷാപാത്രവുമായി ആരുടെ മുന്നിലും കറങ്ങാൻ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്കു മത്സരിക്കും. കഴിഞ്ഞ 25 വർഷക്കാലത്തെ ബിജെപിയുമായുള്ള ബന്ധമാണ് ഇതോടെ ഇല്ലാതാകുന്നത്. ഭാവിയിലും ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യവും ഉണ്ടാവില്ലെന്നും ഉദ്ദവ് കൂട്ടിച്ചേർത്തു.