ഇനി മുഗൾസരായി റെയി‌വെ ജങ്ഷൻ ഇല്ലാ, പകരം ദീൻ‌ദയാൽ ഉപാദ്യായ് ജങ്ഷൻ; പേര് മാറ്റി കേന്ദ്ര സർക്കാർ

Webdunia
ചൊവ്വ, 5 ജൂണ്‍ 2018 (18:59 IST)
ലഖ്നൌ: ഉത്തർ പ്രദേശിലെ ചരിത്ര പ്രസിദ്ധമായ മുഖൾസരായി റെയിൽ‌വേ സ്റ്റേഷന്റെ പേര് കേന്ദ്ര സർക്കാർ മറ്റി ഇനി മുതൽ ദീൻ‌ദയാൽ ഉപാദ്യായ് ജങ്ഷൻ എന്നായിരിക്കും ജങ്ഷൻ അറിയപ്പെടുക. മുഖ്യ മന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യ പ്രകാരമാണ് റെയിൽ‌വേ ജങ്ഷന്റെ പേര് മാറ്റിയത്. 
 
പേരു മറ്റുന്നതുമായി ബന്ധപ്പെട്ട് ഒരു വർഷം മുൻപ് യോഗി ആദിത്യനാഥ്  നൽകിയ അപേക്ഷയിൽ അന്നു തന്നെ കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ആർ എസ് എസ് നേതാവായിരുന്ന ദീൻ ദയാൽ ഉപാദ്യായ് ഈ റെയിൽ‌വേ സ്റ്റേഷന് സമീപത്ത് വച്ചാണ് കൊല്ലപ്പെട്ടത്. ഇതാണ് പേരുമാറ്റത്തിന് പിന്നിൽ. 
 
അതേ സമയം പേരുമാറ്റിയതുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്. നിങ്ങള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്താല്‍ നഗരങ്ങളുടേയും സ്‌റ്റേഷനുകളുടേയും പേരു മാറും, എ എ പിക്ക് വോട്ടു ചെയ്താല്‍ നിങ്ങളുടെ കുട്ടികളുടെ ഭാവി തന്നെ മാറും എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article