ഒസാമ വാദികളും മാവോവാദികളും വര്‍ഗീയവാദികളും കമ്യൂണിസ്റ്റുകളും എന്‍ഡിഎയ്‌ക്കെതിരെ ഒന്നിക്കുന്നുവെന്നാണ് ഗിരിരാജ് സിങ് പറഞ്ഞത്. ബി ജെ പിക്കെതിരെ രാജ്യത്താകമാനം പ്രതിപക്ഷ ഐക്യം രൂപപ്പെടുന്ന സാഹചര്യത്തിലാണ് ഗിരിരാജ് സിങ്ങിന്റെ പ്രതികരണം. എൻ ഡി എ സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ സർക്കാരിനെതിരെ ഉയരുന്ന എല്ലാ ശകതികളെയും അടിച്ചമർത്തും എന്നും അദ്ദേഹം അവകാശ വാദം ഉന്നയിച്ചു.