പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തുകയാണ്. ഇന്ത്യയുടെ ഭാഗത്തു നിന്നും ഒരു പ്രകോപനവും ഇല്ലാതെ നടത്തുന്ന ആക്രമങ്ങൾക്ക് ഉചിതമായമറുപടി നൽകാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. അതിർത്തിയിൽ സുരക്ഷ ഉറപ്പു വരുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏത് അക്രമങ്ങൾക്കും മറുപടി നൽകിയിരിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാകി.
അതേ സമയം ഫ്രാൻസിൽ നിന്നും റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള കരാളിൽ ഒരു രൂപയുടെ അഴിമതി പോലുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 204 പ്രതിരോധ ഇടപാടുകളിൽ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ടെന്നും എല്ലാം കരാറുകളും സുതാര്യമാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ സൈന്യത്തിൽ ആയുധക്ഷാമമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.