രാജ്യത്ത് 24 മണിക്കൂറിൽ 22,771 രോഗികൾ, കൊവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷത്തിലേക്ക്

Webdunia
ശനി, 4 ജൂലൈ 2020 (10:38 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,771 കൊവിഡ് കേസുകൾ. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 442 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18,655 ആയി ഉയർന്നു. 6,48,315 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായത്.
 
അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച 60.80 ശതമാനം പേരും രോഗമുക്തരായി.കഴിഞ്ഞ 24 മണിക്കൂറിന് ഇടയിൽ രോഗം ഭേദമായത് 14,335 പേര്‍ക്കാണ്. നിലവിൽ 2,35,433 പേരാണ് ചികിത്സയിൽ ഉള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകളിൽ വലിയ വർധവാണ് രേഖപ്പെടുത്തിയത്.
 
മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 6364 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ തമിഴ് നാട്ടിൽ 4329 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് രോഗിക‌ളുടെ എണ്ണം 1,92,900ആയി ഉയർന്നു. തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു.
ഇന്നലെ മാത്രം മാഹാരാഷ്ട്രയിൽ 198 മരണങ്ങളും തമിഴ്‌നാട്ടിൽ 64 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്,
 

അനുബന്ധ വാര്‍ത്തകള്‍

Next Article