തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 21പേര്‍ക്കുവീതം കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്നും 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 449 ആയി. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 19206 പേരില്‍ 19000 പേര്‍ വീടുകളിലും 206 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്.