ഇസ്ലാമാബാദ്: പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂഫ് ഖുറേഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം രോഗവിവരം സ്ഥിരീകരിച്ചത്. പനി അനുഭവപ്പെട്ടതിനെ തുടര്ന്ന് വീട്ടില് ക്വാറന്റീനിലായിരുന്ന ഖുറേഷിയുടെ പരിശോധനാഫലം കൊവിഡ് ആണെന്ന് കണ്ടെത്തുകയായിരുന്നു.മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും വീട്ടിൽ തന്നെ തുടരുമെന്നും അദ്ദേഹം ട്വിറ്ററിലൂറ്റെ വ്യക്തമാക്കി.