പ്രധാനമന്ത്രിയുടെ ലഡാക്ക് പ്രസംഗത്തിന് മറുപടിയുമായി ചൈന

ശനി, 4 ജൂലൈ 2020 (07:26 IST)
ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദർശനത്തിന് പിന്നാലെ പ്രതികരണവുമായി ചൈന. അതിർത്തിയിലെ പ്രശ്‌നങ്ങൾ ഇന്ത്യ കൂടുതൽ സങ്കീർണമാക്കരുതെന്നും ഇന്ത്യയിലെ നേതാക്കൾ അനാവശ്യ പ്രസ്ഥാനവനകൾ ഒഴിവാക്കണമെന്നും ചൈന ആവശ്യപ്പെട്ടു. അതേ സമയം ചൈനക്ക് പിന്തുണയുമായി പാകിസ്താൻ രംഗത്തെത്തി. വിഷയത്തിൽ പാകിസ്ഥാന്‍റെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാർ ടെലിഫോണിൽ സംസാരിച്ചു.ചൈനക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പാകിസ്ഥാൻ പ്രതികരിച്ചു.
 
അതിർത്തി പ്രശ്‌നങ്ങൾക്കിടെ ലഡാക്കിലെത്തിയ പ്രധാനമന്ത്രി ചൈനക്ക് ശക്തമായ മുന്നറിയിപ്പാണ് ഇന്നലെ നൽകിയത്. ഭാരതമാതാവിനെ സംരക്ഷിക്കാൻ സൈന്യത്തോടൊപ്പം രാജ്യം നിൽക്കുമെന്ന് മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.ലഡാക്കിലെ ഓരോ കല്ലിനും  ഇന്ത്യയുടെ വേർപെടുത്താനാകാത്ത ഘടകമാണെന്ന് അറിയാം. രാഷ്ട്രവിപുലീകരണത്തിന് ശ്രമിക്കുന്ന ശക്തികൾക്ക് ഒറ്റപ്പെട്ട ചരിത്രമെ ഉള്ളുവെന്നും മോദി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍