ചിലരുടെ ആഗ്രഹം ഭഗവാനാകണമെന്നാണ്, മോദിക്കെതിരെ പരോക്ഷ വിമർശനവുമായി മോഹൻ ഭാഗവത്

അഭിറാം മനോഹർ
വെള്ളി, 19 ജൂലൈ 2024 (09:12 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പെയ്ത് ആര്‍എസ്എസ് അധ്യക്ഷനായ മോഹന്‍ ഭാഗവത്. ചില ആളുകള്‍ അമാനുഷികരാകാനും പിന്നീട് ഭഗവാനാകാനും ആാഗ്രഹിക്കുന്നതായാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ജാര്‍ഖണ്ഡിലെ ഗുംലയില്‍ വില്ലേജ് തലത്തിലെ പ്രവര്‍ത്തകര്‍ക്കായി വികാസ് ഭാരതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ചില ആളുകള്‍ക്ക് സൂപ്പര്‍മാനാകാനാണ് ആഗ്രഹം. പിന്നീട് ദേവതയാകാനും പിന്നെ ഭഗവാനാകാനും ആഗ്രഹമുണ്ടാകും. ഭഗവാന്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് വിശ്വരൂപം ആകാനാണ് ആഗ്രഹം. ഇത് എവിടെ ചെന്ന് നില്‍ക്കുമെന്ന് അറിയില്ല. മോഹന്‍ ഭാഗവത് പറഞ്ഞു. ലോകസഭാ തിരെഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയും ആര്‍എസ്എസും തമ്മില്‍ അസ്വാരസ്യമുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മോഹന്‍ ഭാഗവതിന്റെ പരോക്ഷ വിമര്‍ശനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article