ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഹാളിനു മുകളിലെ കുരിശില്‍ കാവിക്കൊടി കെട്ടി ആര്‍എസ്എസ് പ്രവര്‍ത്തകര്‍; കേസെടുക്കാതെ പൊലീസ്

രേണുക വേണു

ചൊവ്വ, 23 ജനുവരി 2024 (10:00 IST)
Saffron Flag

മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഹാളിനു മുകളിലെ കുരിശില്‍ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ കാവിക്കൊടി കെട്ടി. ജയ് ശ്രീറാം വിളികളോടെ ഒരു കൂട്ടം ആളുകള്‍ പ്രാര്‍ത്ഥനാ ഹാളിനു മുകളില്‍ അതിക്രമിച്ചു കയറി കാവിക്കൊടി കെട്ടുകയായിരുന്നു. ജാബുവ ഗ്രാമത്തിലെ പ്രാര്‍ത്ഥനാ ഹാളില്‍ ഇന്നലെയാണ് സംഭവം. 
 
ആള്‍ക്കൂട്ടത്തിലെ ചിലരെ തിരിച്ചറിഞ്ഞതായി പാസ്റ്റര്‍ നര്‍ബു അമലിയാല്‍ പ്രതികരിച്ചു. സംഭവത്തില്‍ ചിലര്‍ പിന്നീട് ക്ഷമാപണം നടത്തിയെന്നും ഗ്രാമമുഖ്യനുമായി ചര്‍ച്ച ചെയ്ത ശേഷം പരാതി നല്‍കണമോ എന്ന് തീരുമാനിക്കുമെന്നും നര്‍ബു പറഞ്ഞു.

किसी भी धर्मस्थल पर ज़बरदस्ती झंडा लगा देना क़ानून अपराध नहीं है? क्या ⁦@spjhabuamp⁩ ⁦@DGP_MP@CMMadhyaPradesh⁩ इसे संज्ञान में ले कर इन लोगों को गिरिफ़्तार करेंगे? ⁦@PMOIndia⁩ ⁦@AmitShahOfficepic.twitter.com/Yu8KWONMtF

— digvijaya singh (@digvijaya_28) January 21, 2024
സംഭവസ്ഥലം സന്ദര്‍ശിച്ചെന്നും പരാതി നല്‍കാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് പ്രതികരിച്ചു. ജയ് ശ്രീറാം എന്ന് എഴുതിയ ഹനുമാന്റെ ചിത്രമുള്ള കാവിക്കൊടിയാണ് പ്രാര്‍ഥനാ ഹാളിന് മുകളിലെ കുരിശില്‍ കെട്ടിയത്. സമാനമായ മൂന്ന് സംഭവങ്ങള്‍ കൂടി ജാബുവാ ജില്ലയില്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍