രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ അദ്വാനി പങ്കെടുക്കാത്തതിനു കാരണം അതിശൈത്യം !

രേണുക വേണു

തിങ്കള്‍, 22 ജനുവരി 2024 (18:16 IST)
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി പങ്കെടുക്കാത്തതിനു കാരണം അതിശൈത്യം. 96 കാരനായ അദ്വാനി ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. ഉത്തരേന്ത്യയിലെ അതിശൈത്യം ആരോഗ്യത്തിനു ദോഷം ചെയ്യും എന്നതിനാലാണ് അദ്ദേഹം ചടങ്ങില്‍ നിന്നു വിട്ടുനിന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് എല്‍.കെ.അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഡിസംബര്‍ മാസത്തില്‍ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നു. മുരളി മനോഹര്‍ ജോഷിക്ക് 90 വയസ്സാണ് പ്രായം. 
 
രാമജന്മഭൂമി സമരങ്ങളില്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്ന നേതാക്കളാണ് അദ്വാനിയും ജോഷിയും. അദ്വാനി നയിച്ച രഥയാത്രയുടെ അവസാനത്തോടെ 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍