ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തെ പരിഹസിച്ച് പാക്കിസ്ഥാന്‍ രംഗത്ത്. പാക്കിസ്ഥാനെ വിവാദങ്ങളിലേയക്ക് വലിച്ചിഴക്കാതെ സ്വന്തം കഴിവ് കൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യവക്താവ് അറിയിച്ചു.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നു. അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്ന് പാക്കിസ്ഥാന്‍ മുന്‍ സൈനിക മേധാവി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. മണി ശങ്കര്‍ അയ്യര്‍ പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്തി തുടങ്ങിയ ആരോപണങ്ങളാണ് മോദി തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്.
എന്നാല്‍ ആരോപണങ്ങളെ പരിഹസിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യവക്താവ് രംഗത്ത് എത്തുകയായിരുന്നു. അതേസമയം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ പാക്കിസ്ഥാന് തിരിച്ചടി നടത്താന്‍ വ്യോമസേന വിഭാഗം സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ആശയവുമായി മന്‍മോഹന്‍ സിങ്ങിനെ സമീപിച്ചിരുന്നു. എന്നാല്‍ അതിന് സമ്മതം മൂളാന്‍ അന്ന് പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ ധൈര്യം കാണിച്ചിരുന്നില്ലെന്ന് മോദി വ്യക്തമാക്കി.